Wednesday, January 25, 2012

ലാലേട്ടന്‍ പാവം ! മമ്മൂക്ക ഭയങ്കര ജാടക്കാരന്‍ !

ലാലേട്ടന്‍ പാവം ! മമ്മൂക്ക ഭയങ്കര ജാടക്കാരന്‍ ! ഇതില്‍ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് അറിയാന്‍ വേണ്ടി ഞാന്‍ ഒരു ശ്രമം നടത്തി നോക്കി. സിനിമാക്കകത്തു നിന്നുള്ള ഒരു സുഹൃത്തിനെ വച്ച് സമഗ്രമായ ഒരു അന്വേഷണം നടത്തി. പാവം സുഹൃത്ത് ഉള്ളത് ഉള്ളത് പോലെ പറഞ്ഞു തന്നു ! ഒരു സിനിമാക്കഥ പോലെ ഞാന്‍ അത് കേട്ടു. അതിന്റെ രംഗാവിഷ്കരണം ഇതാ എന്റെ എഫ് ബി സുഹൃത്തുക്കള്ക്കായി അവതരിപ്പിക്കുന്നു.... മലയാളത്തിന്റെ "ഫേസ് ഓഫ് " ! ഹോളിവുഡ്ല് നിക്കൊല്ലാസ് കേജും ജോണ് ട്രോവോള്ടയും അഭിനയിച്ചു കുളം ആക്കിയ ആ ബോറന്‍ സിനിമ മലയാളത്തില്‍ മമ്മൂട്ടിയും മോഹന്ലാലും അവതരിപ്പിക്കുന്നു.....സിനിമയുടെ പേര് " ആര് വില്ലന്‍ ആര് നായകന്‍ ! "

രംഗം ഒന്ന് : പകല്‍ സമയം ഒരു ഉച്ച ഉച്ചര ഉച്ച്ചെമുക്കാല് . മോഹന്‍ലാലിന്റെയും ഒരു പുതുമുഖനടന്റെയും കോമ്പിനേഷന്‍ സീന്‍ . എത്ര റിഹേര്‍സല്‍ നടത്തിയിട്ടും ടേക്ക് എടുക്കുമ്പോള്‍ പുതുമുഖനു നാണം കാരണം അഭിനയം എന്ന കല വരുന്നേയില്ല. ഒന്ന് രണ്ടു പ്രാവശ്യം ലാലേട്ടന്‍ പറഞ്ഞു "മോനെ...നീ സംവിധായകന്‍ സര്‍ പറയുന്നത് നന്നായി ശ്രദ്ധിക്കു. എന്നിട്ട് മനസ്സിരുത്തി ശ്രമിച്ചു നോക്ക്. നിനക്ക് പറ്റും മോനെ നിനക്ക് പറ്റും ". പിന്നെയും പുതുമുഖന്റെ അവസ്ഥ പഴയത് തന്നെ. ഇത്തവണ ലാലേട്ടന്‍ വേറെ ഒരു അടവ് പറഞ്ഞു കൊടുത്തു "മോനെ...നീ ആ ഒഴിഞ്ഞ മൂലയില്‍ പോയി ഇരുന്നു ആ വരികള്‍ നന്നായിട്ട് വായിക്കു. എന്നിട്ട് അത് എങ്ങനെ ഭംഗിയായി അഭിനയിക്കാം എന്ന് സ്വയം ചിന്തിക്കു. എന്നിട്ട് വരൂ. സമയം എടുത്തു നോക്കിയാല്‍ മതി ". തിരികെ വന്നു കസേരയില്‍ ഇരുന്നിട്ട് ലാലേട്ടന്‍ സംവിധായകനോട് സ്വകാര്യമായി പറയുന്നു "ഇനി ആ പയ്യനെ ഈ സെറ്റില്‍ എവിടെയെങ്കിലും കണ്ടാല്‍ നീ എന്റെ കയ്യില്‍ നിന്നും തല്ലു വാങ്ങും ! മനുഷ്യനെ മിനക്കെടുത്താന്‍ വേണ്ടി ഓരോന്നിനെയും കൊണ്ട് വന്നോളും. എന്തോന്നെടേയ്." ഉടന്‍ സംവിധായകന്‍ സര്‍ വേറെ ഗതിയില്ലാതെ അസിസ്റ്റന്റ്‌ സാറന്മാരോട് ആ പയ്യനെ പറഞ്ഞു വിടാന്‍ പറയുന്നു. ഒരു അസിസ്റ്റന്റ്‌ സര്‍ പോയി പുതുമുഖനോട് "നിങ്ങളെ സംവിധായകന് ഒട്ടും ബോധിക്കുന്നില്ല. അതുകൊണ്ട് തല്‍ക്കാലം പോകു. വേറെ ഓഫര്‍ വല്ലതും വരുന്നെങ്കില്‍ വിളിക്കാം." സംവിധായകന്‍ സാറിനെ മനസ്സില്‍ തെറി വിളിച്ചു കൊണ്ട് പയ്യന്‍ നടന്നു അകലുന്നു. മനസ്സില്‍ മുഴുവന്‍ "പാവം ലാലേട്ടന്‍ ! "

അടുത്തതായി മമ്മൂക്കയുടെ ഒരു സെറ്റിലേക്ക് .......രംഗം ഒന്ന് : പകല് സമയം ഒരു ഉച്ച ഉച്ചര ഉച്ച്ചെമുക്കാല് . മമ്മൂട്ടിയുടെയും ഒരു പുതുമുഖനടന്റെയും കോമ്പിനേഷന്‍ സീന്‍ . എത്ര റിഹേര്‍സല്‍ നടത്തിയിട്ടും ടേക്ക് എടുക്കുമ്പോള്‍ പുതുമുഖനു നാണം കാരണം അഭിനയം എന്ന കല വരുന്നേയില്ല . ഒന്ന് രണ്ടു പ്രാവശ്യം മമ്മൂക്ക നേരാം വണ്ണം പറഞ്ഞു നോക്കി. ഒരു രക്ഷയും ഇല്ല. സഹികെട്ട് മമ്മൂക്ക പറഞ്ഞു "എടേ. ഇത് അവസാന ശ്രമം ആണ് . നന്നായിട്ട് ചെയ്യ് ." പിന്നെയും അവസ്ഥ പഴയത് തന്നെ. അടുത്ത നിമിഷം സെറ്റിലെ ആള്‍ക്കാരെല്ലാം ഒന്ന് ഞെട്ടി. എന്താ ഈശ്വരാ വേനല്‍ക്കാലത്തും ഇടിവെട്ടി മഴയോ ? ഇടിവെട്ടുന്ന ശബ്ദം കേള്‍ക്കുന്നു. പെട്ടെന്ന് ആണ് അവര്‍ക്ക് മനസ്സിലായത്‌ അത് ഇടിവെട്ടിയത് അല്ല , മമ്മൂക്ക വയലന്റ് ആയതാണ് എന്ന് ! ആ പുതുമുഖനെ മമ്മൂക്ക കൊന്നില്ല എന്നേയുള്ളു. "ഇനി മേലാല്‍ നിന്നെ ഈ സെറ്റിന്റെ പരിസരത്തെങ്ങും കണ്ടു പോകരുത് !" എന്നും പറഞ്ഞിട്ട് മൊബൈല്‍ ഫോണും എടുത്തു കൊണ്ട് അതിലും ആരെയോ തെറി പറഞ്ഞു കൊണ്ട് ഒരൊറ്റ പോക്ക് ...പയ്യന്‍ കരഞ്ഞു കൊണ്ട് സെറ്റിന്റെ പുറത്തേക്കു നടന്നു അകലുന്നു. മനസ്സില്‍ മുഴുവന്‍ "ജാഡ തെണ്ടി ! ഇവനെയൊക്കെ സൂപ്പര്‍സ്റ്റാര്‍ ആക്കിയ നമ്മളെ വേണം തല്ലാന്‍ . ഞാന്‍ എന്നെങ്കിലും ഇവനെ നേര്‍ക്ക്‌ നേര്‍ കാണും. അന്ന് പറയാം ബാക്കി !"

ഇനി ആന്റി ക്ലൈമാക്സ്‌ (ആന്റിയുടെ അവസാനം എന്നല്ല).....മൊബൈല്‍ ഫോണ്‍ സംസാരം കഴിഞ്ഞു ചിരിച്ചു കൊണ്ട് മമ്മൂക്ക വീണ്ടും സെറ്റില്‍ . "എടോ സംവിധായകാ...എവിടെ ആ പയ്യന്‍ . അവനെ വിളിക്ക് ". സംവിധായകന്‍ "മമ്മൂക്ക അല്ലെ അവനോടു ഇറങ്ങി പോകാന്‍ പറഞ്ഞത് . അവന്‍ പോയി . എന്താ ഇക്ക ." മമ്മൂക്ക "എടോ . ഞാന്‍ അത് അപ്പോഴത്തെ എന്റെ ദേഷ്യത്തിന് പറഞ്ഞതല്ലേ . അവന്‍ കൊച്ചു പയ്യനല്ലേ. ശരിയാകും . നമ്മള്‍ കുറച്ചു ക്ഷമിച്ചാല്‍ മതി. വിളിക്കവനെ ".

ഇനി നിങ്ങള്‍ പറയു ....."ആര് വില്ലന്‍ ആര് നായകന്‍ "

No comments:

Post a Comment